Wednesday, 2 December 2015

ദൈവമെന്ന ശാഖിയുടെ ഒന്നിൽ 
നിന്നുമനേകമായ്‌ പിരിഞ്ഞു വളരുന്ന 
ചില്ലകൾ പോലെയാണ് വിശ്വാസങ്ങൾ,

ചിലർക്കത് മിന്നാമിന്നി വെട്ടങ്ങൾ പോലെ 
പവിത്രമായ പൊക്കിൾക്കൊടി ബന്ധം 
പോലെ പ്രാർത്ഥനകൾ കൊണ്ട് വേരോടി 
മനസ്സിനെ ബലപ്പെടുത്തുന്ന ശക്തിയാകും,

മറ്റുചിലർക്ക്, നീലിച്ച ഞരമ്പുകളിലൊരേ
ചോരയെന്നറിയാതെ അന്ധതയുടെ കരിനിഴൽ
പരത്തി, ഇല്ലാത്ത വിശുദ്ധിയുടെയടയാളങ്ങൾ 
സ്ഥാപിച്ചെടുക്കാനുള്ള ക്രൂരതയുമാകും.

No comments:

Post a Comment