Tuesday, 15 December 2015

നിന്നോട് മാത്രം

ഞാൻ, ജീവിതമെന്ന 
നിന്‍റെ വാക്കിൻ ചില്ലയിൽ
പൂത്തൊരുവരി കവിത,

ഒരു മിഴിയാഴത്തിൻ 
മൊഴിചുംബനത്തിൽ വിരിയും 
സപ്തവര്‍ണ്ണ നൂലഴക്,

ഓർമ്മയിലും നോവിലും
മങ്ങാതെ തെളിയുന്നൊരു
ചെരാതിൻ തിരിക്കുറുമ്പ്.

2 comments:

  1. Nottam Says
    വായിച്ചുകൊണ്ടിരിക്കുന്നു.... ആശം‌സകള്‍..

    ReplyDelete
    Replies
    1. സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും

      Delete