മഴനൂലുകൾ പിരിച്ചൊരു
ഊഞ്ഞാലൊരുക്കണം
വെണ്ണിലാവു
കുറുക്കിയൊരു
ഊഞ്ഞാൽപ്പടിയും.
സമീരനൊപ്പം,
ഊഞ്ഞാലേറി
മാടിവിളിക്കുന്ന
വെൺമേഘങ്ങളെ പുണരണം,
ഇലത്തുമ്പിൽ
തെളിയും
കുളിർക്കണങ്ങൾ
കോർത്തെടുക്കണം,
തിരികെയിറങ്ങി
മുളങ്കാട്ടിൽ
വേണുവൂതണം.
ഹിമമണിയും
കുടമുല്ലപ്പൂകളെ
തോഴിമാരാക്കണം.
നക്ഷത്രങ്ങളെ
പെറുക്കി കൂട്ടി
ചിരാതൊരുക്കണം.
നിശയുടെ തേരേറി
കുന്നിമണി
സ്വപ്നങ്ങൾ കാണണം .
No comments:
Post a Comment