Sunday, 5 June 2016

ഒറ്റപ്പെടൽ

ഉപേക്ഷിച്ചനാഥമാക്കപ്പെട്ട 
തെരുവിടങ്ങളുടെ 
കുസൃതികൾക്കിടയിലേക്കമ്മ 
വിരൽ തൂങ്ങിയൊരിളം പുഞ്ചിരി 
കൊഞ്ചൽ കാണുമ്പോൾ,

ചിലപ്പൊഴെല്ലാമിങ്ങനെ 
ആൾക്കൂട്ടങ്ങൾക്കിടയിലും 
ഒറ്റപ്പെടുന്ന കണ്ണോരങ്ങളിൽ 
ആരുമറിയാതെ, നീറ്റിച്ച മഷി 
തൊട്ടെഴുതിപ്പോകും കരിമുകിൽ,

ആകാശത്തിലേയ്ക്ക് കണ്ണുയർത്തി 
നെടുവീർപ്പുകളോടെ മന്ത്രിക്കും 
ഉപേക്ഷിക്കപ്പെടാൻ മാത്രം
ചെയ്ത തെറ്റെന്തെന്നറിയാത്തയീ, 
"ഒറ്റപ്പെടൽ അനിയന്ത്രിതമായ 
വേദനയുടെ ലഹരിയാണെന്ന്."

3 comments:

  1. ഒറ്റപ്പെടലിന്റെ വേദനകൾ വരികളിൽ നിറഞ്ഞു നിൽക്കുന്നു...
    ജീവിതത്തിന്റെ ഏറ്റവും വലിയ വേദനയാണ് ഒറ്റപ്പെടൽ !

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നിറഞ്ഞ സ്നേഹം, സന്തോഷംട്ടോ

      Delete
  2. This comment has been removed by the author.

    ReplyDelete