ആത്മ മോഹങ്ങളീവണ്ണമോതുന്ന നേരത്ത്
അരണിയായുള്ളം കടഞ്ഞെന്റെ മാനസം
പ്രണയമാമഗ്നിയീവിധം നീറിനീറിപ്പടർത്തുന്നു,
നീലവാനം തോല്ക്കും മിഴികളിൽ നീരദകന്യയാൽ
അഞ്ജനമെഴുതുമ്പോൾ, മാധവം കിനിയും മലർശര-
ത്താലെൻ മാനസമെന്തിത്ര പരവശമാകുന്നു സഖേ
കാവുതീണ്ടുന്നോരാവണിത്തൈത്തെന്നൽക്കിടാവിൻ
ചൊടികളി,ലിത്രമേലാർദ്രമായൊരു ഗന്ധരാജഗന്ധം
നിറയുംപോലത്രസാന്ദ്രമായി നിന്നിലേയ്ക്കലിയുന്നു ഞാനും
"......മാധവം കിനിയും മലർശര-
ReplyDeleteത്താലെൻ മാനസമെന്തിത്ര പരവശമാകുന്നു സഖേ"
അതെ....ആകെ ഒരു പരവശം...കാവ്യ ഗന്ധമേറിയ ഈ "കുത്തിക്കുറിപ്പുകള്‍"
വായിച്ചപ്പോള്‍ ..ആദ്യമാണീ ബ്ലോഗില്‍..വായിക്കാം ഇനിയും.
ഒരുപാടു സന്തോഷം. നന്ദി സ്നേഹം
Delete