Monday, 7 December 2015

വേദനകൾ വിറച്ചൊരു നൃത്തമാകുന്നു

മനസ്സിൽ, സ്വപ്‌നങ്ങൾ 
അവ്യക്തതയുടെ മൂടുപടമണിയുമ്പോൾ, 
ഏകാന്തതയുടെ നിഴൽ രൂപങ്ങൾ
ഒരു മഴത്തുള്ളിയുടെ തണുപ്പുവീശി
അവയെ സ്വതന്ത്രമാക്കും.

നിഴൽരൂപങ്ങളിൽനിന്നും,
ചുണ്ടുകൾക്കുള്ളിൽ സുഖകരമൊരു
ചൂട് പകരും രോമക്കൂട് 
കൊളുത്തി, നഷ്ടപ്പെട്ട കടങ്കഥകളുടെ 
ഉത്തരം തേടിയലയുന്ന 
മഞ്ഞിന്‍റെ തൂവലുകൾ പൊതിഞ്ഞ
ഒരു വെളുത്ത പക്ഷിയായി മാറും.

മഞ്ഞിൻ തൂവലുകളിൽ മെല്ലെ
തട്ടുന്നൊരു കാറ്റിൻ തലോടൽ വഴികൾ
മഴവിൽ പുഴകളിലൂടെ പാടിയാടി 
നക്ഷത്രങ്ങളടർന്നു വീഴുന്നൊരു 
തണുത്തു നിശ്ശബ്ദമായ സ്വർണ്ണ മണൽ 
തീരത്തിന്നോരമെത്തുന്നു.

അടുക്കുന്തോറും, അത്ഭുതങ്ങളുടെ
ഏടുകൾ സമ്മാനിച്ച് നിശ്ശബ്ദമായ
തീരങ്ങളിൽ നിന്നും കണ്ണീരുറഞ്ഞൊരു 
സംഗീതം മഴവിൽ പുഴയായൊഴുകുന്നു, 
ചോരപൊടിയുന്ന മുറിവുകളിലെ
വേദനകൾ വിറച്ചൊരു നൃത്തമാകുന്നു.

അപരിചിതത്വങ്ങളുടെ തുറിച്ചു
നോട്ടങ്ങൾക്കൊടുവിലവയെല്ലാമോരോ
അവ്യക്തമായുച്ചരിച്ച വാക്കിൻ മിന്നാമിന്നി
കളായ് ചുറ്റിപ്പറന്ന് മന്ത്രിക്കാൻ തുടങ്ങും 
"എന്തിനെന്നറിയാതെ ഹൃദയമില്ലാത്ത
അഹങ്കാരിയായ മനുഷ്യാരാൽ തകർക്കപ്പെട്ട
ഓരോ സ്വപ്നങ്ങളാണ് ഞങ്ങളെന്ന്".

പൊടുന്നനെ ശരീരത്തിലൊരുതുള്ളി 
കണ്ണീരിൻ തീപ്പൊരിയേറ്റിട്ടെന്നപോലുണർന്ന് 
ഇരുട്ടിലേക്ക് തുറിച്ചു നോക്കിയൊരുന്മാദ
ഭാവത്തിന്‍റെ ഒന്നുമില്ലായ്മകളുടെ
അർത്ഥം തിരഞ്ഞുകൊണ്ടേയിരിക്കും

Whenever dreams 
started, the flow of mind 
seems like a haze, 
the shadow of loneliness 
whispered like a rain drop,
and the dreams spread out.

Suddenly I transformed to a 
snowy feathered white bird
with a warm woollen nest 
hanging on my wings, 
flying around and everywhere, 
in searching on missing puzzles.

The soothing music of 
the gentle breeze touches me
on my snowy feathers and lead me 
to a coldly, deadly silenced 
golden sandy shore, where all the 
fallen stars singing and dancing 
together and a shiny rainbow 
slowly trickle like a river.

I wondered when I entered 
inside the stars, the music 
I heard there was their weeping 
and the rainbow river is the
the drop of tears from their eyes, 
and their dancing was shivering
with the pain of bleeding.

When they feel my presence,
they staring at me for a moment 
and hover around like fireflies
and murmured softly,
"we are the destroyed dreams, 
wiped off by the greedy heartless 
humans without any reasons."

A drop of tear touches my body
like a spark of a fireball,
wake up suddenly sit and stare 
madly towards the 
darkness like nothing.

No comments:

Post a Comment